രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ കഴിഞ്ഞതായും രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം നെഞ്ചുവേദനയെ തുടര്‍ന്നാണ് രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഈ വിവരത്തിന് സ്ഥിരീകണം ആശുപത്രി അധികൃതര്‍ നല്‍കിയിട്ടില്ല
അതേ സമയം രാഷ്ട്പതിയുടെ മകനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെന്നും അദ്ധേഹം എത്രയും വേഗം സുഖപ്രാപ്തനായി തിരിച്ച് വരണമെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.