രാമനാട്ടുകരയില്‍ ഓട നിർമാണത്തിന് ചാലുകീറിയത് കെട്ടിടത്തിന് ഭീഷണിയാകുന്നു
രാമനാട്ടുകര: അങ്ങാടിയിൽ ബസ് സ്റ്റാൻഡിന് സമീപം നഗരസൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി ഓട നിർമാണത്തിന് ചാലുകീറിയത് കെട്ടിടത്തിന് ഭീഷണിയാകുന്നു. ഉറപ്പുള്ള അടിത്തറയും പില്ലറുമില്ലാതെ നിർമിച്ച പഴയ കെട്ടിടത്തിന് സമീപത്തുകൂടിയാണ് ജെ.സി.ബി. ഉപയോഗിച്ച് ആഴത്തിലുള്ള കിടങ്ങ് നിർമിച്ചത്.
ശക്തമായ അടിത്തറ ഇല്ലാത്തതിനാൽ കെട്ടിടത്തിന്റെ അടിവശങ്ങളിൽനിന്ന് മണ്ണ് ഉതിർന്നുവീഴുന്ന നിലയിലാണ്. രാമനാട്ടുകരയിലെ നീതി ലാബും നീതി മെഡിക്കൽസും എന്നിവഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് കിടങ്ങ് നിർമാണം തുടങ്ങിയത്. കെട്ടിടത്തിന്റെ അപകടസ്ഥിതി ബോധ്യമായതിനെത്തുടർന്ന് മണ്ണിടിയുന്ന ഭാഗം കമ്പിയിട്ട് കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കുന്നതിന് കരാറുകാരനും ബന്ധപ്പെട്ട അധികൃതരും ചേർന്ന് തീരുമാനിച്ചു. കിടങ്ങിന്റെ അടിഭാഗം ചൊവ്വാഴ്ച കോൺക്രീറ്റ് ചെയ്തു. വശങ്ങൾ ബുധനാഴ്ചതന്നെ കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക