രാത്രിയില്‍ വാഹനത്തിലെ ഇന്ധനം തീര്‍ന്ന് പെരുവഴിയിലാവില്ല; പേരാമ്പ്രയില്‍ ഇനി രാത്രിയിലും പെട്രോള്‍ പമ്പ് തുറന്ന് പ്രവര്‍ത്തിക്കും


പേരാമ്പ്ര: പേരാമ്പ്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നു. പേരാമ്പ്രയില്‍ ഇനി രാത്രി വൈകിയും പെട്രോള്‍ പമ്പ് തുറന്ന് പ്രവര്‍ത്തിക്കും. പേരാമ്പ്ര മലബാര്‍ ഭാരത് പെട്രോളിയമാണ്( New petrol pump) ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ഭാരത് പെട്രോളിയത്തിന്റെ പമ്പ് ഇനി മുതല്‍ രാവിലെ 5 മണി മുതല്‍ രാത്രി 12 മണി വരെയാണ് തുറന്ന് പ്രവര്‍ത്തിക്കുക. ഇത് പ്രാവര്‍ത്തികമാകുന്നതോടെ രാത്രിയില്‍ വാഹനത്തിലെ ഇന്ധനം തീര്‍ന്ന് പെരുവഴിയിലാകുന്നത് ഒഴിവാകും.