രാജ്യത്ത് 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു
ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു. 81 ദിവസത്തിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ അറുപതിനായിരത്തില്‍ താഴുന്നത്. 1,576 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 96.27 ശതമാനമായി ഉയര്‍ന്നു.
30,776 ആക്ടീവ് കേസുകള്‍ ആണ് ഉള്ളത്. 87,619 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. കഴിഞ്ഞ 38 ദിവസമായി പ്രതിദിന രോഗികളേക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 12,443 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും, തമിഴ്നാടുമാണ്.