രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും
ഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ വാക്സിന്‍ എത്തിക്കുമെന്ന് മന്ത്രി .
നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതലാണ് വാക്‌സിന്‍ നല്‍കി തുടങ്ങുക. നിലവില്‍ അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിവരുന്നുണ്ട്. കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നേരത്തെ സര്‍ക്കാര്‍ നീക്കിയിരുന്നു. ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാം. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച് ജനങ്ങള്‍ക്കു വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍.