രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; ഒരു മാസത്തിനിടെ വില വര്‍ധിപ്പിച്ചത് 17 തവണ
കോഴിക്കോട്: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്.
കഴിഞ്ഞ ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവില കൂട്ടിയത്. ഈ മാസം 29 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 17 തവണയാണ്.
കൊച്ചിയില്‍ 99.03 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 94.08 രൂപയായും ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 100.79 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 95.74 രൂപയാണ്.
ഇതുവരെ കേന്ദ്രമോ സംസ്ഥാനങ്ങളോ ഇന്ധന വില കുറക്കാനായി ടാക്സ് ഇളവിനെ കുറിച്ച് പറഞ്ഞിട്ടില്ല. അന്താരാഷ്ട്ര വില വര്‍ധനവിന് അനുസരിച്ച് പെട്രോള്‍ വില വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്.