രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ


തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ ലിറ്ററിന് 83.91 രൂപയും, പെട്രോളിന് 89.73 രൂപയുമായി. പാറശാലയില്‍ പെട്രോള്‍ വില 89 രൂപ 96 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 88 രൂപ കടന്നു. ഡീസലിന് 82.30 രൂപയുമാണ് ഇന്നത്തെ വില.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 94.50 രൂപയാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ പെട്രോളിന് 87.90 രൂപയും, ബംഗളൂരുവില്‍ 90.85 രൂപയുമായി. ഇന്നലെ പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയും കൂട്ടിയിരുന്നു.