രമേശ് ചെന്നിത്തലയെ മാറ്റുന്നു, വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക്; കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. വിഡി സതീശന്റെ പേരാണ് പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തേക്ക് പരിഗണിക്കുകയെന്ന് സൂചന. അതേ സമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെ സുധാകരന്റെ പേരാണ് പരിഗണിക്കുക.
രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം ഒന്നടങ്കം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ നടത്തിയ എംപിമാരായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവരെ അറിയിക്കുകയായിരുന്നു.
കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനു പകരം കെ. സുധാകരന്‍ എംപി എത്തും. യുഡിഎഫ് കണ്‍വീനറായി എം.എം. ഹസനു പകരം പി.ടി.തോമസ് എംഎല്‍എയുടെ പേരാണ് ഉയരുന്നത്. കേരളത്തിലെത്തിയ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കും.