രണ്ട് പഞ്ചായത്തുകളില്‍ കേസുകള്‍ ഇല്ല, മൂന്നിടങ്ങളില്‍ ഒരു കേസ് മാത്രം; പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 32 പേര്‍ക്ക്; വിശദമായ കണക്കുകള്‍ ഇങ്ങനെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസമേകി ഇന്നത്തെ കൊവിഡ് കണക്കുകള്‍. ഇന്ന് 32 പേര്‍ക്ക് മാത്രമാണ് മേഖലയില്‍ കൊവിഡ്-19 രോഗം സ്ഥിരീകരിച്ചത്. എല്ലാ പഞ്ചായത്തുകളിലും ഇന്ന് പത്തില്‍ താഴെ രോഗികള്‍ മാത്രമാണ് ഉള്ളത്.

പേരാമ്പ്ര മേഖലയിലെ രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് പുതിയ രോഗികള്‍ ഇല്ല. മൂന്ന് പഞ്ചായത്തുകളില്‍ ഇന്ന് പുതുതായി ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ.

ഇന്നലെ ഒരു രോഗി മാത്രമുണ്ടായിരുന്ന അരിക്കുളത്ത് ഇന്ന് പുതിയ രോഗികള്‍ ഇല്ല. കൂത്താളി പഞ്ചായത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പുതിയ രോഗികള്‍ ഇല്ലാത്തത്.

ഇന്നലത്തേതിന് സമാനമായി ചങ്ങരോത്ത് പഞ്ചായത്തില്‍ ഇന്നും ഒരു രോഗി മാത്രമാണ് ഉള്ളത്. ഇന്നലെ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കീഴരിയൂരും മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തുറയൂരും ഇന്ന് ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്തുള്ളൂ.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഇന്നലെ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര പഞ്ചായത്തില്‍ ഇന്ന് രോഗികളുടെ എണ്ണം എട്ടായി ഉയര്‍ന്നു. ഇന്നലെ ഒരു കേസ് മാത്രമുണ്ടായിരുന്ന മേപ്പയ്യൂരിലും ഇന്ന് കേസുകളുടെ എണ്ണം വര്‍ധിച്ചു. ഏഴ് രോഗികളാണ് ഇന്ന് മേപ്പയ്യൂരില്‍ ഉള്ളത്.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:

പേരാമ്പ്ര – 8
അരിക്കുളം – 0
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് – 1
ചെറുവണ്ണൂര്‍ – 6
കായണ്ണ – 2
കീഴരിയൂര്‍- 1
കൂത്താളി – 0
മേപ്പയ്യൂര്‍ – 7
നൊച്ചാട്- 4
തുറയൂര്‍ – 1


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.