രണ്ട് ഡോസ് വാക്സിന് ; കോവിഡ് മരണസാധ്യത 95 ശതമാനം വരെ കുറക്കുമെന്ന് ഐ.സി.എം.ആര്‍ പഠനം
ന്യൂഡല്‍ഹി: രണ്ട് ഡോസ് പ്രതിരോധ വാക്സിന് സ്വീകരിച്ചാല്‍ കോവിഡ് മരണസാധ്യത 95 ശതമാനം വരെ കുറക്കുമെന്ന് ഐ.സി.എം.ആര്‍ പഠനങ്ങള്‍ .അതെ സമയം ഒറ്റ ഡോസ് വാക്സിന് മരണസാധ്യത 85 ശതമാനം കുറക്കുമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലാണ് ഇതുമായി ബന്ധപ്പെട്ട പഠനഫലം പ്രസിദ്ധീകരിച്ചത്. തമിഴ്നാട്ടില്‍ 117,524 പൊലീസുകാരിലായിരുന്നു പരീക്ഷണം . വാക്സിന് സ്വീകരിക്കാത്തവരേയും ഒരു ഡോസെങ്കിലും സ്വീകരിച്ചവരേയുമായിരുന്നു വിദഗ്ദര്‍ പഠന വിധേയമാക്കിയത്.
തമിഴ്നാട്ടില്‍ 117,524 പൊലീസുകാര്‍ കോവിഡ് വാക്സിന് സ്വീകരിച്ചു . ഇതില്‍ 32,792 പേര്‍ക്ക് ഒരു ഡോസ് വാക്സിനും 67,673 പേര്‍ക്ക് രണ്ട് ഡോസും ലഭിച്ചു. 17,059 പേര്‍ക്ക് വാക്സിന് ലഭിച്ചില്ല. 31 കോവിഡ് മരണങ്ങളാണ് തമിഴ്നാട് പൊലീസില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത് . ഇതില്‍ രണ്ട് ഡോസ് വാക്സിനെടുത്ത നാല് പേരും ഒറ്റ ഡോസ് മാത്രമെടുത്ത ഏഴ് പേരും മരണത്തിന് കീഴടങ്ങി . വാക്സിനെടുക്കാത്ത 20 പേരാണ് മരിച്ചത്.
കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും കുത്തി വെച്ചാല്‍ അത് മരണസാധ്യത വന്‍ തോതില്‍ കുറക്കുമെന്ന് പഠനത്തില്‍ നിന്ന് വ്യക്തമായതായി ഐ.സി.എം.ആര്‍ അറിയിച്ചു. അതിനാല്‍ വാക്സിനേഷന് വേഗം കൂട്ടി പരമാവധി പേര്‍ക്ക് വാക്സിന് നല്‍കുകയാണ് വേണ്ടതെന്നും ഐ.സി.എം.ആര്‍ നിര്‍ദേശം നല്‍കി .