രണ്ടാംഘട്ട കോവിഡ് ആശ്വാസ ധനസഹായത്തിന് അപേക്ഷിക്കാം


കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ 2021 ആഗസ്ത് 31 വരെ പുതുതായി അംഗത്വം നേടിയ കോഴിക്കോട്, വയനാട് ജില്ലകളിലെ തൊഴിലാളികളില്‍ രണ്ടാംഘട്ട കോവിഡ് ആശ്വാസ ധനസഹായം ലഭിക്കാത്തവര്‍ക്ക് 1000 രൂപ ധനസഹായത്തിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ക്ഷേമനിധി കാര്‍ഡ്/ക്ഷേമനിധി പാസ്ബുക്ക് എന്നിവ സഹിതം boardswelfareassistance.lc.kerala.gov.in എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ പദ്ധതി കോഴിക്കോട് ഓഫീസില്‍ നിന്നും കോവിഡ് ഒന്നാംഘട്ട ആശ്വാസ ധനസഹായമായ 1000 രൂപ കോര്‍പ്പറേഷന്‍ ബാങ്ക്, വിജയാ ബാങ്ക്, ദേനാ ബാങ്ക് തുടങ്ങിയ ബാങ്കുകളിലെ അക്കൗണ്ടിലൂടെ കൈപ്പറ്റിയ കോഴിക്കോട്, വയനാട് ജില്ലകളിലെ ക്ഷേമനിധി അംഗങ്ങള്‍, ബാങ്കുകളുടെ ലയനം നടന്നതിനാല്‍ അക്കൗണ്ട് നമ്പര്‍ മാറിയ സാഹചര്യത്തില്‍ രണ്ടാംഘട്ട ധനസഹായം ലഭിക്കുന്നതിനായി പുതിയ അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി എന്നിവ രേഖപ്പെടുത്തിയ പാസ്സ് ബുക്കിന്റെ പകര്‍പ്പ് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമുഹ്യസുരക്ഷാ പദ്ധതി കോഴിക്കോട് ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് 0495-2378480.