രക്ത ക്ഷാമം പരിഹരിക്കാൻ യുവതയുടെ കരുതൽ; പേരാമ്പ്രയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


പേരാമ്പ്ര: കോവിഡ് 19 കാരണമായുള്ള രക്ത ക്ഷാമത്തേ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ലൈഫ് ബ്ലഡ് ഡോണേഷന്‍ ടീം- കേരളയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ഇ എം എസ് കോ-ഓപ്പറേറ്റീവ് ആശുപത്രിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൊവിഡ് സാഹചര്യത്തില്‍ ആളുകള്‍ രക്തം ദാനം ചെയ്യാന്‍ ആശുപത്രിയിലേക്ക് വരാന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കാന്‍ ലൈഫ് ബ്ലഡ് ഡോണേഷന്‍ ടീം തീരുമാനിച്ചത്. ക്യാമ്പില്‍ പതിനഞ്ച് പേര്‍ രക്തം ദാനം ചെയ്തു.

ബ്ലഡ് ബാങ്കുകളില്‍ ആവശ്യത്തിന് രക്തം ലഭിക്കാത്തതിനാല്‍ പല രോഗികളും കൂട്ടിരിപ്പുകാരും വളരെയധികം ബുദ്ധിമുട്ടിലാണ്. രക്തക്ഷാമം പരിഹരിക്കാന്‍ രക്തദാനത്തിനായ് യുവാക്കള്‍ മുന്നോട്ടു വരേണ്ടത് അത്യാവശ്യമാണെന്ന് സംഘടനാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ലൈഫ് സംസ്ഥാന പി ആര്‍ ഒ മിന്‍ഹാജ് പയ്യോളി, ലൈഫ് സംസ്ഥാന വൈസ് പ്രസിണ്ടന്റ് ജുബീഷ് കൃഷ്ണന്‍, യാസീന്‍, അക്ഷയ് ,ആകാശ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി .