യൂത്ത് ലീഗ് കാരയാട് ശാഖാ അകംപൊരുള്‍ സംഗമം സംഘടിപ്പിച്ചു


മേപ്പയ്യൂര്‍ : പേരാമ്പ്ര നിയോജക മണ്ഡലം അകം പൊരുള്‍ ത്രൈമാസ ക്യാംപെയിന്റെ ഭാഗമായി കാരയാട് ശാഖാ സംഗമം സംഘടിപ്പിച്ചു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു.

ശായിക് എന്‍.കെ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് തീം പ്രഭാഷണവും, ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി പദ്ധതി വിശദീകരണവും നടത്തി.

ഇ കെ അഹമ്മദ് മൗലവി, ബഷീര്‍ വടക്കയില്‍, സത്താര്‍ കീഴരിയൂര്‍, കെ.കെ റഫീഖ്,ടി.കെ നഹാസ്, എന്‍.എം ചേക്കൂട്ടി, ശംസുദ്ധീന്‍ വടക്കയില്‍,സുഹൈല്‍ അരിക്കുളം, ഷെബിന്‍ കാരയാട്,മുനീര്‍ പടിഞ്ഞാറായില്‍,സീനത്ത് വടക്കയില്‍, ഫാസില്‍ എം.പി,ഷാഫി പുളിക്കൂല്‍, മിര്‍ഷാദ് എം.കെ,ആദില്‍ എം.കെ,സഫുവാന്‍.എന്‍.പി,റാഷിദ് ടി.പി തുടങ്ങിയവര്‍ സംസാരിച്ചു . അര്‍ഷാദ് കാരയാട് സ്വാഗതവും സാദിഖ് വി പി നന്ദിയും പറഞ്ഞു.