യൂത്ത് ലീഗിന്റെ ‘അകംപൊരുൾ’ സംഘടനാ യാത്രയ്ക്ക് ചങ്ങരോത്ത് പഞ്ചായത്തിൽ സ്വീകരണം നൽകി



ചങ്ങരോത്ത്: മുസ്ലിം യൂത്ത് ലീഗിന്റെ ‘അകംപൊരുൾ’ സംഘടനാ യാത്രയ്ക്ക് ചങ്ങരോത്ത് പഞ്ചായത്ത്‌ കമ്മിറ്റി സ്വീകരണം നൽകി. എം.കെ.സി കുട്ട്യാലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡണ്ട് റഷീദ് കരിങ്കണ്ണിയിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വി.പി നിസാർ സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ തീം പ്രഭാഷണവും സെക്രട്ടറി എം.പി ഷാജഹാൻ കർമ്മ പദ്ധതി അവതരണവും നിർവഹിച്ചു.

ജില്ലാ ഭാരവാഹികളായ സയ്യിദ് അലി തങ്ങൾ, വി. അബ്ദുൽ ജലീൽ, സി. സിറാജ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ്‌ സിറാജ്, ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ആനേരി നസീർ, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.പി അബ്ദു റഹ്മാൻ, ജനറൽ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി, പുതുശ്ശേരി ഇബ്രാഹിം, സി.കെ.എം ഇസ്മായിൽ, സി.കെ ജറീഷ്, ടി.കെ നഹാസ്, കെ.കെ റഫീഖ്, കെ.സി ഇസ്മായിൽ, കെ. റഷീദ്‌, റസാഖ് താഴെ കണ്ടി, മുഹമ്മദ് പാറക്കടവത്ത്, സി.കെ കുഞ്ഞിമൊയ്തീൻ മൗലവി, കെ. മുബഷിറ, കെ.ടി മൊയ്തീൻ, ഇബ്രാഹിം കല്ലൂർ, ഉബൈദ് പുത്തലത്ത്, റാഫി പന്തിരിക്കര, ജാസിർ എ.പി, കെ.കെ.സി സമീർ, സി.പി നസീർ, മുനീർ. സി, അജ്നാസ് കൊയപ്ര, സുബൈർ നാഗത്ത്, അഫ്നാൻ പി.കെ, വി.പി ഹാരിസ്, എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി ഉനൈസ് പി.ടി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ സിദ്ധീഖ് തൊണ്ടിയിൽ നന്ദി പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.