യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി യൂത്ത് ഐക്കണ്‍ അവാര്‍ഡ് ക്രിക്കറ്റ് ടീം കോച്ച് എം.ടി ജാസ്മിന്
പേരാമ്പ്ര: രാജീവ് ഗാന്ധിയുടെ ജന്മ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി യൂത്ത് ഐക്കണ്‍ അവാര്‍ഡ് കേരള ക്രിക്കറ്റ് ടീം കോച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട എം ടി ജാസ്മിന് സമ്മാനിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ തോമസ് അവാര്‍ഡ് കൈമാറി.
രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് മാറ്റിയതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കായിക പ്രതിഭകള്‍ക്ക് അദ്ദേഹത്തിന്റെ പേരില്‍ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.
കടിയങ്ങാട് നടന്ന ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എസ് സുനന്ദ് അദ്ധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വി ടി സൂരജ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ സി പി സുഹനാദ്, കിഷോര്‍ കാന്ത്, ഭാരവാഹികളായ ബാസില്‍ പാലിശേരി, അരുണ്‍ കിഴക്കയില്‍, സി കെ സരിത്ത്, രവിഗേഷ് മഹിമ, ഇ എന്‍ സുമിത്ത് എന്നിവര്‍ സംസാരിച്ചു