യു.ഡി.എഫിന്റെ ആ തെറ്റ് തിരുത്തി എല്‍.ഡി.എഫ്; മിശ്രവിവാഹിതര്‍ക്ക് ഇനി തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം


തിരുവനന്തപുരം: മിശ്രവിവാഹിതര്‍ക്കും ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം. മിശ്രവിവാഹിതര്‍ക്ക് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത് 2015ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചട്ടഭേദഗതിയിലൂടെ ഒഴിവാക്കിയിരുന്നു. ഇത് പുനസ്ഥാപിച്ചുകൊണ്ടുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് അടുത്തദിവസം ഇറങ്ങും.

ഇതുപ്രകാരം ഗസറ്റഡ് ഓഫീസര്‍, എം.പി, എം.എല്‍.എ തദ്ദേശഭരണ അംഗം എന്നിവരിലാരുടെയെങ്കിലും സാക്ഷ്യപത്രമുണ്ടെങ്കില്‍ മിശ്രവിവാഹം രജിസ്റ്റര്‍ ചെയ്യാനാവും. തദ്ദേശഭരണ മന്ത്രി എം.വി ഗോവിന്ദന്റെ നിര്‍ദേശപ്രകാരമാണ് മിശ്രവിവാഹിതര്‍ക്ക് അനുകൂലമായ നിലയില്‍ ഈ ഉത്തരവ് പുനസ്ഥാപിക്കുന്നത്.

2006ലെ സുപ്രീം കോടതി വിധി പ്രകാരമാണ് വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. 2008ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടത്തിലും മിശ്രവിവാഹിതര്‍ക്കും രജിസ്‌ട്രേഷന് അനുമതിയുണ്ടായിരുന്നു. ഇതാണ് 2015ല്‍ യു.ഡി.എഫ് ഒഴിവാക്കിയത്.