യുവാവിന് നേരെ ഒറ്റയാന്‍ കാട്ടുപന്നിയുടെ ആക്രമണം; പേരാമ്പ്ര സ്വദേശി ബിജോയ് ജോസിയ്ക്ക് പരുക്ക്‌


പേ​രാ​മ്പ്ര: ബു​ള്ള​റ്റ് മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ഒ​റ്റ​യാ​ന്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് പ​ത്തി​ലെ മാ​ത്തൂ​ര്‍ റോ​ഡ് മു​ക്കി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​ണു സം​ഭ​വം. മാ​ളി​യേ​ക്ക​ല്‍ ഹി​ല്ലാ​രി​യോ​സി​ന്‍റെ മ​ക​ന്‍ ബി​ജോ​യ് ജോ​സിയ്ക്കാണ് അപകടമുണ്ടായത്. അ​ക്ര​മ​ണ​ത്തി​ല്‍ ഇ​ട​തു തോ​ളെ​ല്ല് ഇ​റ​ങ്ങി​പ്പോ​വു​ക​യും കൈ​കാ​ലു​ക​ള്‍​ക്കു ഗു​രു​ത​ര മു​റി​വു പ​റ്റു​ക​യും ചെ​യ്തു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ആ​ദ്യം ച​ക്കി​ട്ട​പാ​റ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്നു പേ​രാ​മ്ബ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു ചി​കി​ത്സ ന​ല്‍​കി. ച​ക്കി​ട്ട​പാ​റ ടൗ​ണി​ല്‍ നി​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി മാ​ത്തൂ​ര്‍ വ​യ​ലി​ലെ വീ​ട്ടി​ലേ​ക്കു വ​രു​ന്ന വ​ഴി റോ​ഡി​ന്‍റെ വ​ശ​ത്തു നി​ന്നു കാ​ട്ടു​പ​ന്നി പാ​ഞ്ഞു വ​ന്നു ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബു​ള്ള​റ്റി​ല്‍ നി​ന്നു ബി​ജോ​യ് തെ​റി​ച്ചു വീ​ണു. ബൈ​ക്കി​ല്‍ തേ​റ്റ കു​ടു​ങ്ങി​യ ഒ​റ്റ​യാ​ന്‍ ബു​ള്ള​റ്റു​മാ​യി നീ​ങ്ങി ത​ല​യൂ​രി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണു​താ​ന്‍ മ​ര​ണ​ത്തി​ല്‍ നി​ന്നു ര​ക്ഷ​പെ​ട്ട​തെ​ന്നു ചി​കി​ത്സ​ക്കു ശേ​ഷം വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​ന്ന ബി​ജോ​യ് പ​റ​ഞ്ഞു.

ക​ര്‍​ഷ​ക നേ​താ​വ് ജോ​ര്‍​ജ് കും​ബ്ലാ​നി, കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചേ​ല​ക്കാ​ട്ട് ബെ​ന്നി എ​ന്നി​വ​ര്‍ ബി​ജോ​യി​യെ സ​ന്ദ​ര്‍​ശി​ച്ചു.