യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ യുവസംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി യുവമോര്‍ച്ച യുടെ നേതൃത്വത്തില്‍ യുവസംഗമം സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ കെ. അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു.
അഭിന്‍ അശോക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി. എന്‍.പി.രാധാകൃഷ്ണന്, എസ്.ആര്.ജയ് കിഷ് മാസ്റ്റര്‍, വി.കെ.ജയന്, ടി.കെ.പത്മനാഭന്, കെ.വി.സുരേഷ്, എസ്.എസ്.അതുല്‍, വി.എം.അമല്‍ ഷാജി എന്നിവര്‍ സംസാരിച്ചു.