യുവതിയെ പീഡിപ്പിച്ചു; സിംഗപ്പൂരില്‍ ഇന്ത്യന്‍ പൗരന് ശിക്ഷ
സിംഗപ്പൂര്‍: ഓഫിസിലെ ശുചിമുറിയില്‍വെച്ച് വിയറ്റ്നാമീസ് യുവതിയെ പീഡിപ്പിച്ച ഇന്ത്യന്‍ പൗരന് ശിക്ഷ. നാലാഴ്ചത്തെ ജയില്‍വാസവും 8000 സിംഗപ്പൂര്‍ ഡോളര്‍ പിഴയുമാണ് കോടതി വിധിച്ചത്. ധന്ത്യയുധം ഏഴിലന്‍ എന്ന 48 കാരനെയാണ് ശിക്ഷിച്ചത്. ഓഫിസില്‍ ക്ലീനിങ് വിഭാഗത്തിലെ 21കാരിയായ ജോലിക്കാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇവര്‍ക്ക് മോശമായ സന്ദേശങ്ങളും പോണ്‍ വീഡിയോയും ഇയാള്‍ അയക്കാറുണ്ടായിരുന്നു.ഓഗസ്റ്റ് 21നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് ഇയാളുടെ ഫോണില്‍നിന്ന് 50ഓളം അശ്ലീല വീഡിയോയും പൊലീസ് കണ്ടെത്തിയിരുന്നു.