‘യുവതികളെ മുമ്പും പീഡിപ്പിച്ചു’: മൈസൂരു പീഡനക്കേസ് പ്രതികൾക്കെതിരെ നിർണായക വിവരങ്ങൾ


മൈസൂരു: മൈസൂരു പീഡനക്കേസ് പ്രതികൾ മുമ്പും യുവതികളെ പീഡിപ്പിച്ചെന്ന്​ വെളിപ്പെടുത്തൽ. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്​​ത​തി​ൽ ​നി​ന്നാ​ണ്​ നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ച​ത്. ചാ​മു​ണ്ഡി ഹി​ൽ​സിലെ​ത്തു​ന്നവരെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീഡിപ്പിച്ചിരുന്നുവെന്നും പ​ണ​വും മൊബൈലുമടക്കം ക​വ​ർന്നിരുന്നതായുമായണ് മൊഴി. ഭ​യം കാരണം​ ഇ​ര​ക​ൾ കേ​സ്​ ന​ൽ​കാ​തി​രു​ന്ന​താ​ണ് പ്രതികള്‍ക്ക്​ അക്രമം തുടരാൻ പ്രേ​ര​ണ​യാ​യത്.

ത​മി​ഴ്​​നാ​ട്​ തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ്രതികളെ ചോദ്യം ചെയ്യൽ തുടരുന്നു. ഭൂ​പ​തി (28), മു​രു​കേ​ശ​ൻ (22), അ​ര​വി​ന്ദ്​ (21), ജോ​സ​ഫ് (28), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു പ്ര​തി എ​ന്നി​വ​രെ യുവതി തിരിച്ചറിഞ്ഞതായി സൂചന. രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ തുടരുന്നു.

അ​ഞ്ചു പ്ര​തി​ക​ളെ​യും മൈ​സൂ​രു​വി​ലെ അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ൽ ദേ​വ​രാ​ജ എ.​സി.​പി ശ​ശി​ധ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്​​തുവരികയാണ്.