യുനാനി ദിനാചരണം സംഘടിപ്പിച്ചു


കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ നേതൃത്യത്തിൽ യുനാനി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി “ആധുനിക കാലഘട്ടത്തിലെ യുനാനി ചികിത്സ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിക്ക് ഉണ്ണികുളം യുനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.സയ്യിദ് മുഹമ്മദ് അനസ് നേതൃത്വം നൽകി. പ്രസിഡണ്ട് ഡോ.ബി.ജി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. മുനീർ, ഡോ.റഹീസ്, ഷിംന റാണി, ഡോ.സൂരജ്, കീർത്തി അഭിലാഷ് എന്നിവർ സംസാരിച്ചു.