മോഹല്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു


മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ ഷൂട്ടിംഗ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ആദ്യ ദിവസത്തെ ഷൂറ്റിംഗ് ആരംഭിച്ചു എന്നാണ് ചിത്രങ്ങളുടെ വിവരണമായി മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

ത്രിഡിയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ ഗാമാസ് ട്രെഷര്‍’. 2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന്റെ ഔദ്യോഗിക പ്രഖ്യാപനം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ ബറോസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ വിസ്മയമൊരുക്കിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ചിത്രം വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

ചിത്രത്തെക്കുറിച്ച്

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വര്‍ഷങ്ങളായി നിധിയ്ക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനെ മുന്നിലെത്തിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.