‘മോഹന്‍ലാലിന്റെ വിരലുകളും അഭിനയിക്കും’, ദൃശ്യം 2 നെക്കുറിച്ച്‌ എന്‍ എസ് മാധവന്‍


കൊച്ചി: മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 ആദ്യഭാഗം പോലെ തന്നെ വന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ അഭിനയവും മികച്ച അഭിപ്രായം നേടുന്നു. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ചും ദൃശ്യം 2നെ കുറിച്ചും സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞ വാക്കുകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

റീമേക്ക് എന്നതുതന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് എന്‍.എസ്.മാധവന്‍ പറയുന്നു. മോഹന്‍ലാലിന്റെ അഭിനയത്തെ വാനോളം പുകഴ്‍ത്തുകയാണ് എന്‍ എസ് മാധവന്‍. ദൃശ്യം വളരെ ഇഷ്‍ടപ്പെട്ടു. ദൃശ്യം മൂന്ന് വേണമെന്നും എന്‍ എസ് മാധവന്‍ പറയുന്നു.

മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ചും എന്‍ എസ് മാധവന്‍ പറയുന്നു. ഏറ്റവും ഇഷ്‍പ്പെട്ട രംഗത്തെ കുറിച്ചാണ് എന്‍.എസ്.മാധവന്‍ പറയുന്നത്. സിനിമയിലെ മോഹന്‍ലാലിന്റെ ആദ്യത്തെ സീനിനെ കുറിച്ച്‌ പറയുബോള്‍ അദ്ദേഹത്തിന്റെ വിരലുകള്‍ പോലും അഭിനയിക്കുന്നുവെന്നാണ് എന്‍.എസ്.മാധവന്‍ പറയുന്നത്. ദൃശ്യം ഒന്ന് പോലെ തന്നെ രണ്ടാം ഭാഗവും വന്‍ അഭിപ്രായമാണ് നേടുന്നത്.

ആദ്യ ഭാഗത്തുണ്ടായ മീന, അന്‍സിബ, എസ്‍തര്‍, സിദ്ധിഖ്, ആശാ ശരത് തുടങ്ങിയവര്‍ക്ക് പുറമേ മുരളി ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. എന്നാല്‍ ആദ്യ ഭാഗത്തുണ്ടായിരുന്ന കലാഭവന്‍ ഷാജോണ്‍ രണ്ടാം ഭാഗത്തിലില്ല.