മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് തര്‍ക്കം; മുക്കത്ത് യുവാവ് സഹോദരന്റെ തലയ്ക്ക് വെട്ടി, ഗുരുതര പരിക്ക്


കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ ജേഷ്ഠന്‍ അനുജനെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചു. മാമ്പറ്റ സ്വദേശി ജ്യോതിഷാണ് അനുജന്‍ ജിതേഷിന്റെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. മൊബൈല്‍ ഫോണ്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

തര്‍ക്കത്തിനിടയില്‍ ജ്യോതിഷ് ജിതേഷിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടുകൂടി ആയിരുന്നു സംഭവം.വെട്ടേറ്റ ജിതേഷ് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ആഴത്തില്‍ മുറിവ് പറ്റിയിരുന്നെങ്കിലും ജിതേഷ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജ്യോതിഷിനെ മുക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തു.