മേല്‍ശാന്തിയ്ക്ക് കോവിഡ്: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം അണുവിമുക്തമാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍


ചേമഞ്ചേരി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം അണുവിമുക്തമാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മേല്‍ശാന്തിയ്ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ക്ഷേത്രവും പരിസരവും കാഞ്ഞിലശ്ശേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കിയത്.

ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സന്നദ്ധ സംഘടനയായ വി ടു ഹെല്‍പ് പ്രവര്‍ത്തകരാണ് അണുനശീകരണത്തില്‍ പങ്കെടുത്തത്. കെ.ഉമേഷ്, കെ.വിജയ്, വിപിന്‍ദാസ്.വി.കെ, വിപിന്‍ കുമാര്‍, പി.രാജീവന്‍, സംഗീത് എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. മേല്‍ശാന്തിക്ക് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്. സമീപത്തുള്ള ശിവക്ഷേത്രവും പരിസരവും അണുവിമുക്തമാക്കി