മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരിക്കുന്നതിനായി വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. 13 ഗ്രൂപ്പുകൾ പ്രത്യേകം യോഗം ചേർന്ന് പദ്ധതികളെ സംബന്ധിച്ചു ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.പി.ശോഭ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വി.പി.രമ തുടങ്ങിയവർ സംസാരിച്ചു.