മേപ്പയ്യൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
മേപ്പയ്യൂര്‍: പരേതനായ കെ.സി. കണ്ണന്റെ ഭാര്യ ടി.സി. മാധവി കൊവിഡ് ബാധിച്ച് മരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. കോവിഡ് രോഗ ബാധിതയായി മലബാര്‍ മെഡിക്കല്‍ കേളേജില്‍ ചികിത്സയിലായിലായിരുന്നു. കമ്മ്യൂണിസ്റ്റുകാരെ പോലീസ് വേട്ടയാടിയിരുന്ന കാലത്ത് കൂത്താളി സമര സേനാനിയായിരുന്ന സഹോദരന്‍ ടി.സി.ചാത്തുവിനെ തേടിവന്ന പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്
മക്കള്‍: ടി.സി. ഗോവിന്ദന്‍ ,രാജന്‍, പുഷ്പ, രാജീവ്, പരേതനായ ഭാസ്‌കരന്‍ .
മരുമക്കള്‍: ജാനകി , പ്രീതി ലത, സുധ. കെ.കെ.ഗോവിന്ദന്‍ ,ജയ വല്ലി.
സഹോദരങ്ങള്‍: ടി.സി.നാരായണി, പരേതരായ സ്വാതന്ത്ര്യ സമര സേനാനികളായ ടി.സി. ചാത്തു, ടി.സി. ഗോപാലന്‍ .ടി.സി. അപ്പു,പെണ്ണൂട്ടി, ടി.സി. നാരായണന്‍.