മേപ്പയ്യൂര്‍ സ്മാര്‍ട്ടാകുന്നു; ‘സജ്ജം’ പദ്ധതിയുടെ ഭാഗമായുള്ള വൈഫൈ പഠന കേന്ദ്രം ബ്ലൂമിംഗ് ആര്‍ട്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സില്‍ വൈഫൈ പഠന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള സജ്ജം പദ്ധതിയുടെ ഭാഗമായാണ് ടൗണിലെ വൈഫൈ പഠന കേന്ദ്രം ക്ലബ്ബില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അങ്കണവാടികള്‍, ശിശുമന്ദിരങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, യൂത്ത് ക്ലബുകള്‍ ഉള്‍പ്പെടെ 62 കേന്ദ്രങ്ങളിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.
ബ്ലൂമിംഗ് ആര്‍ട്‌സിലെ വൈഫൈ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ.കെ.മുഹമ്മദ് ബഷീര്‍, കെ.പി.രാമചന്ദ്രന്‍, മുജീബ് കോമത്ത്, പി.കെ.അബ്ദുറഹ്‌മാന്‍ , സി.എം. ബാബു, പറമ്പാട്ട് സുധാകരന്‍, സി.നാരായണന്‍, വി.കെ.ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ബ്ലൂമിംങ് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ സ്വാഗതവും, വൈ.എം.ജിഷിത നന്ദിയും പറഞ്ഞു.