മേപ്പയ്യൂര്‍ സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്: കെട്ടിട നിര്‍മ്മാണ വിഭവ ശേഖരണത്തിന് തുടക്കമായി


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെട്ടിട നിര്‍മ്മാണ വിഭവ ശേഖരണം ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ അര ലക്ഷം രൂപ കൈമാറി. സി.പി.ഐ.എം ബ്രാഞ്ച് സിക്രട്ടറി ആര്‍.വി അബ്ദുറഹിമാനില്‍ നിന്ന് പേരാമ്പ്ര ഏരിയ കമ്മററി അംഗം കെ.കുഞ്ഞിരാമന്‍ തുക ഏറ്റുവാങ്ങി.

ഇ.ആര്‍ സെന്റര്‍ ബ്രാഞ്ചില്‍ നിന്ന് ശേഖരിച്ച അര ലക്ഷം രൂപയാണ് ആദ്യഘട്ടമെന്ന നിലയില്‍ കൈമാറിയത്. ലോക്കല്‍ സിക്രട്ടറി പി.പി.രാധാകൃഷ്ണ്‍, വാര്‍ഡ് മെമ്പര്‍ ദീപ കേളോത്ത്, രാഘവന്‍ മാസ്റ്റര്‍ പറമ്പത്ത്, ബാബു.പി.കെ, നയനം ബാലന്‍, ജയന്ത്.പി.കെ എന്നിവര്‍ പങ്കെടുത്തു.