മേപ്പയ്യൂര്‍ പഞ്ചായത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്കായി നാളെ വാക്‌സിനേഷന്‍ ക്യാമ്പ്; വിശദാംശങ്ങള്‍ ചുവടെ


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് ഓഗസ്റ്റ് 12ന് (വ്യാഴാഴ്ച) നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അറിയിച്ചു. രണ്ടു കേന്ദ്രങ്ങളിലായാണ് നാളെ വാക്‌സിന്‍ വിതരണം നടക്കുക.

നാളെ രാവിലെ 9 മണി മുതല്‍ 11 വരെ കീഴ്പ്പയ്യൂര്‍ യു.പി സ്‌കൂളിലും, ഉച്ചയക്ക് ശേഷം 1.30 മുതല്‍ കൊഴുക്കല്ലൂര്‍ യുപി സ്‌കൂളിലും വാക്‌സിനേഷന്‍ ക്യാമ്പ് നടക്കുന്നതായിരിക്കും. പഞ്ചായത്തില്‍ കൊവിഡ് ഫസ്റ്റ് ഡോസ് ഇതുവരെ ലഭിക്കാത്ത എല്ലാവര്‍ക്കും തിരിച്ചറിയല്‍ രേഖയുമായി (ആധാര്‍ കാര്‍ഡ്) വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.