മേപ്പയ്യൂര്‍ പഞ്ചായത്തിലെ കാരേക്കണ്ടി അങ്കണവാടിയിലെ കുട്ടികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡിലെ കാരേക്കണ്ടി അങ്കണവാടിയിലെ കുട്ടികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു.വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു.

സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. വികസന സമതി കണ്‍വീനര്‍ കെ.കെ.സുനില്‍, പി.ടി റസിയ, എന്‍.ടി ഷാജി, ഹെര്‍ വി.ജി.രാജ്, ഹീര ജി രാജ്, കെ.ഒ.സജിത എന്നിവര്‍ സംസാരിച്ചു.