മേപ്പയ്യൂര്‍, കൂത്താളി, ചങ്ങരോത്ത്, തുറയൂര്‍, ചക്കിട്ടപ്പാറ എന്നിവിടങ്ങളില്‍ ആശ്വാസത്തിന്റെ ദിനം; പഞ്ചായത്തുകളില്‍ ഇന്ന് രേഖപ്പെടുത്തിയ ടി.പി.ആര്‍ നിരക്ക് 10 ശതമാനത്തില്‍ താഴെ, ടെസ്റ്റ് വര്‍ദ്ധിപ്പിച്ചത് ഫലം കാണുന്നു


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ അതതു ദിവസത്തിലെ ടി.പി.ആര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകളുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശ്വാസം നല്‍കുന്നതാണ്.

ചങ്ങരോത്ത്, തുറയൂര്‍, ചക്കിട്ടപ്പാറ, കൂത്താളി, മേപ്പയ്യൂര്‍ എന്നിവയാണ് ടി.പി.ആര്‍ കുറഞ്ഞ പഞ്ചായത്തുകള്‍. ഇവിടങ്ങളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ന് ടി.പി.ആര്‍ രേഖപ്പെടുത്തിയത്. തുറയൂര്‍ ഒഴികെ മറ്റ് പഞ്ചായത്തുകളിലെല്ലാം 200 ന് മുകളില്‍ ആളുകളെ ടെസ്റ്റിന് വിധേയരാക്കി. 140 പേര്‍ക്കാണ് തുറയൂരില്‍ കൊവിഡ് പരിശോധന നടത്തിയത്. ചങ്ങരോത്ത് പഞ്ചായത്തിലാണ് കൂടുതല്‍ പേരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്.

402 പേര്‍ക്കാണ് ചങ്ങരോത്ത് ഇന്ന് കൊവിഡ് പരിശോധന നടത്തിയത്. ഇവരില്‍ 17 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 4.2 ശതമാനമാണ് പഞ്ചായത്തിലെ ഇന്നത്തെ ടി.പി.ആര്‍ നിരക്ക്. ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ചങ്ങരോത്ത് പഞ്ചായത്തിന് ഏറെ ആശ്വാസം നല്‍കുന്നതാണ് ഇന്നത്തെ ടി.പി.ആര്‍ നിരക്ക്.

മേപ്പയൂരിലാണ് ഏറ്റവും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ഒരു ശതമാനമാണ് പഞ്ചായത്തിലെ ഇന്നത്തെ ടി.പി.ആര്‍. 202 പേരില്‍ രണ്ടാള്‍ക്ക് മാത്രമാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കാറ്റഗറി ഡിയിലാണ് മേപ്പയൂര്‍ പഞ്ചായത്തും.

കാറ്റഗറി സിയിലാണ് തുറയൂര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. അവിടെ 4.3 ശതമാനമാണ് ഇന്നത്തെ ടി.പി.ആര്‍ നിരക്ക്. 140 പേരില്‍ ആറ് പേര്‍ക്ക് മാത്രമാണ് ഇവിടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂത്താളിയില്‍ എട്ട് പേര്‍ ഇന്ന് കൊവിഡ് പോസിറ്റീവായി. 201 പേരെയാണ് പഞ്ചായത്തില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. നാല് ശതമാനമാണ് കൂത്താളിയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

പേരാമ്പ്ര മേഖലയില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന ചക്കിട്ടപ്പാറയില്‍ ടി.പി.ആര്‍ കുറയുകയാണ്. പഞ്ചായത്തില്‍ 298 പേരെയാണ് ഇന്ന് കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. ഇവരില്‍ 24പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8.1 ആണ് ഞ്ചായത്തിലെ ഇന്നത്തെ ടി.പി.ആര്‍ നിരക്ക്.

കൂടുതല്‍ ആളുകളെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കി ടി.പി.ആര്‍ കുറയ്ക്കാനാണ് പഞ്ചായത്തുകള്‍ ശ്രമിക്കുന്നത്. പഞ്ചായത്തുകളില്‍ 200 ല്‍ കൂടുല്‍ ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമ്പോള്‍ കുറഞ്ഞ ആളുകള്‍ക്ക് മാത്രം രോഗം സ്ഥിരീകരിക്കുന്നത്. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.