മേപ്പയ്യൂരും കായണ്ണയും ‘സി’ കാറ്റഗറിയില്‍; പേരാമ്പ്ര മേഖലയിലെ സി കാറ്റഗറിയിലെ മറ്റു പഞ്ചായത്തുകള്‍ ഏതെല്ലാം? നിയന്ത്രണങ്ങളും ഇളവുകളും എന്തല്ലാമെന്നറിയാം


പേരാമ്പ്ര: സംസ്ഥാനത്ത് ടി പി ആര്‍ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനം കുറഞ്ഞ മേഖലകളിലാണ് ഇളവുകള്‍ ബാധകമാവുക. കാറ്റഗറി അടിസ്ഥാനമാക്കിയാണ് ഓരോ മേഖലയ്ക്കും ഇളവുകല്‍ അനുവദിക്കുക. ടി പി ആര്‍ നിരക്ക് അഞ്ച് ശതമാനത്തിനും താഴെ കാറ്റഗറി എ, അഞ്ച് ശതമാനത്തിനും പത്തിനും ഇടയ്ക്ക് കാറ്റഗറി ബി, 10 ശതമാനത്തിനും 15 നും ഇടയ്ക്ക് സി കാറ്റഗറി, 15 ശതമാനത്തിന് മുകളില്‍ ഡി എന്നിങ്ങനെയാണ് ടി പി ആര്‍ അടിസ്ഥാനമാക്കി പ്രദേശങ്ങളെ തരംതിരിച്ചിരിക്കുന്നത്. കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. പേരാമ്പ്ര മേഖലയിലെ കാറ്റഗറി സി യില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ എതെല്ലാമെന്നും നിയന്ത്രണങ്ങള്‍ എന്തൊക്കെ എന്നും പരിശോധിക്കാം.

കാറ്റഗറി സി (ടി പി ആര്‍ നിരക്ക് 10 ശതമാനത്തിവും 15 നും ഇടയില്‍)
1. കായണ്ണ -10.8%
2. ചെറുവണ്ണൂര്‍- 10.9 %
3. മേപ്പയ്യൂര്‍- 11.7%

അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍

  • പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫിസുകളും, കമ്പനി കോര്‍പ്പറേഷന്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ 50 ശതമാനം ജീവനക്കാരെ വച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തനം നടത്താം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന എല്ലാ വിധത്തിലുള്ള കടകളും, വാഹനങ്ങള്‍, റിപ്പയര്‍ ചെയ്യുന്നതുമായി, ബന്ധപ്പെട്ടകടകളും (വാഹന വില്‍പ്പന നടത്തുന്ന ഷോറൂമുകള്‍ ഒഴികെ) രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ 50% ജീവനക്കാരെ വച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
  • വിവാഹ പാര്‍ട്ടികള്‍ക്കായി ടെക്സ്റ്റയില്‍സ്, ജുവലറി, ചെരുപ്പ് കടകള്‍ തുടങ്ങിയവയും, വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകള്‍ വില്‍പ്പന നടത്തുന്ന കടകളും, എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
  • ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ പാര്‍സല്‍ ഹോഡെലിവറി സംവിധാനം നടപ്പിലാക്കാവുന്നതാണ്.
    കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ മിനിമം ആളുകളെ വെച്ച് നടത്താവുന്നതാണ്.