മേപ്പയ്യൂരിൽ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെട്ടിട ശിലാസ്ഥാപനം ഓഗസ്റ്റ് 19-ന്


മേപ്പയ്യൂർ: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് മേപ്പയൂർ നോർത്ത് മേഖലാ കമ്മിറ്റിയുടെ കെട്ടിടത്തിന് കൃഷ്ണപിള്ള ദിനമായ ഓഗസ്റ്റ് 19-ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. തറക്കല്ലിടും.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷനാവും. പി.പി. രാധാകൃഷ്ണൻ പാലിയേറ്റീവ് ഉപകരണങ്ങൾ ഏറ്റുവാങ്ങും. മേപ്പയൂർ ടൗണിനടുത്ത് വിലയ്ക്കെടുത്ത 12 സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്. താഴത്തെ നിലയിൽ ഫിസിയോ തെറാപ്പി യൂണിറ്റും വയോജന വിശ്രമകേന്ദ്രവും നഴ്സിങ് റൂമും മുകൾനിലയിൽ ഹാളും നിർമിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.