മേപ്പയ്യൂരിൽ പോലീസിനെ ആക്രമിച്ച കേസ്; രണ്ട്‌ യുവാക്കൾ റിമാൻഡിൽ


മേപ്പയ്യൂർ: മേപ്പയ്യൂർ അങ്ങാടിയിൽ ഡ്യൂട്ടി നോക്കിയിരുന്ന ഹോംഗാർഡ് കരുണാകരനെ ആക്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്യാൻ ശ്രമിക്കവേ പോലീസിന് നേരെ പ്രകോപിതരായി പ്രതികൾ. എസ്.ഐ. പ്രകാശനെയും സംഘത്തെയുമാണ് യുവാക്കൾ ആക്രമിച്ചത്.

മേപ്പയ്യൂർ കായലാട് കുറത്തിമാവുള്ളതിൽ നിസാമുദ്ദീൻ (38), വടകര പഴങ്കാവ് വരിക്കോടി വിജീഷ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച നാലിനാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.