മേപ്പയ്യൂരിൽ എം.എസ്.എഫ് നേതൃസംഗമം സംഘടിപ്പിച്ചു
മേപ്പയ്യൂർ: എം.എസ്.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി നേതൃസംഗമവും സി.എച്ച് അനുസ്മരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം അഷറഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് വി.എം അഫ്സൽ അധ്യക്ഷനായി. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് നിയാസ് കക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജന.സെക്രട്ടറി അജിനാസ് കാരയിൽ, മുഹമ്മദ് ലുബൈബ്, അൽ ഇർഷാദ് സംസാരിച്ചു. എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കെ ഫസലു റഹ്മാൻ സ്വാഗതവും ട്രഷറർ കെ. ഹാരിസ് നന്ദിയും പറഞ്ഞു.