മേപ്പയ്യൂരില്‍ ‘സുരക്ഷ’ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ വയോധികര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌


മേപ്പയൂര്‍: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ മേപ്പയൂര്‍ സൗത്തിന്റെ നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് മാസത്തില്‍ സൗജന്യമായി ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ ടെസ്റ്റ് നടത്തും. എല്ലാ മാസത്തിലും ഒരു തവണയാണ് ടെസ്റ്റ് നടത്തുക. സി.പി.എം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 10, 11 തിയ്യതികളില്‍ സുരക്ഷയുടെ 22 യൂണിറ്റുകളില്‍ സൗജന്യ പരിശോധനക്ക് തുടക്കം കുറിക്കും.

പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം പരിപാടി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോ: സി.കെ വിനോദ് ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്തു. ഉണ്ണരസ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ സുരക്ഷ ചെയര്‍മാന്‍ എ.സി അനൂപ് അധ്യക്ഷനായി. ജനറല്‍സെക്രട്ടറി എന്‍.രാമദാസ് സ്വാഗതവും ഹോംകെയര്‍ കണ്‍വീനര്‍ കെ.സത്യന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.