മേപ്പയ്യൂരില്‍ വി.കെ കേളപ്പനെ അനുസ്മരിച്ച് സി.പി.എം


മേപ്പയൂര്‍: സി.പി.എം നേതാവും മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി.കെ.കേളപ്പന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സി പി എം ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മേപ്പയൂര്‍ ടൗണില്‍ നടന്ന പരിപാടി മുന്‍ എംഎല്‍എ കെ.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

എന്‍.എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കുഞ്ഞിരാമന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത്, എസ്.കെ.സജീഷ്, അനൂപ് കക്കോടി, പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ കെ.രാജീവന്‍, പി.പി രാധാകൃഷ്ണന്‍, വി.മോഹനന്‍, പി.പ്രസന്ന, എന്‍.പി.ശോഭ എന്നിവര്‍ പ്രസംഗിച്ചു.