മേപ്പയ്യൂരില്‍ വിദ്യാര്‍ത്ഥികളുടെ പഠനം ഇനി മുടങ്ങില്ല; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു


പേരാമ്പ്ര: മേപ്പയ്യൂര്‍ പഞ്ചായത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ലാപ്‌ടോപുകളുടെ വിതരണോദ്ഘാടനം മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ജയന്‍ നിര്‍വഹിച്ചു.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍ പി.പ്രശാന്ത്, അസി.സെക്രട്ടറി എ.സന്ദീപ്, എസ്.സി.പ്രൊമോട്ടര്‍ എം.പ്രസീത സംസാരിച്ചു.