മേപ്പയ്യൂരില്‍ വനിതാ ശിശു വികസന വകുപ്പും പഞ്ചായത്തും ചേര്‍ന്ന് ഐ.സി.ഡി.എസ് ദിനാചരണം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്) ദിനാചരണവും, ഐ.സി.ഡി.എസിന്റെ നാല്‍പ്പത്തിയാറാം വാര്‍ഷികവും ആചരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന് പരിപാടി ഉദ്ഘാടനം ചെയ്തു.
ആരോഗ്യമുള്ള ജനവിഭാഗമാണ് ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്ന ആശയം മുന്നില്‍ കണ്ടുകൊണ്ട് 1975ല്‍ ആരംഭിച്ച ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി. സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കിവരുന്ന ഈ ബൃഹത് പദ്ധതിയില്‍ ഇന്ന് 258 ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴില്‍ 32,986 അംഗന്‍വാടികളും 129 മിനി അംഗന്‍വാടികളും പ്രവര്‍ത്തിച്ചു വരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സമഗ്ര ശിശു വികസനത്തിനാവാശ്യമായ വ്യത്യസ്ത സേവനങ്ങള്‍ ഒരേസമയം ഒരേ സ്ഥലത്തുനിന്ന് ലഭ്യമാക്കി മാനവശേഷി വികസനം ലക്ഷ്യമാക്കി മാതൃ ശിശു ക്ഷേമ സേവനങ്ങള്‍ ഒരുമിച്ച് ഉറപ്പുവരുത്തി സമൂഹത്തിന്റെ താഴെതട്ടിലുളള ഒരു വിഭവകേന്ദ്രമായി മാറിയിരിക്കുകയാണ് ഐ.സി.ഡി.എസ്. പദ്ധതി.
ചടങ്ങില്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വി.പി.രമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് മഞ്ഞക്കുളം നാരായണന്, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് ഭാസ്ക്കരന്‍ കൊഴുക്കല്ലൂര്‍, മേലടി സി.ഡി.പി.ഒ അനിത, സൂപ്പര്‍വൈസര്‍ റീന, മെമ്പര്‍മാരായ ശ്രീനിലയം വിജയന്, കെ.കെ.ലീല, പി.പ്രശാന്ത്, മിനി അശോകന്, കെ.എം., പ്രസീത, ദീപ കേളോത്ത്, വി.പി.ബിജു, റാബിയ എടത്തിക്കണ്ടി, കെ.ഉഷ എന്നിവര്‍ സംസാരിച്ചു.