മേപ്പയ്യൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബിജെപിയില്‍ കൂട്ടരാജി. പ്രവര്‍ത്തകര്‍ രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നു. ബിജെപി പ്രവര്‍ത്തകരായ ചാലില്‍ ഗിരീഷ് (ജനകീയ ഈസ്റ്റ്), ബിജീഷ് തട്ടാംകണ്ടി (മഠത്തുംഭാഗം ഈസ്റ്റ്), രാധാകൃഷ്ണന്‍ കരാമ്പ്ര (ജനകീയ മുക്ക് വെസ്റ്റ്)എന്നിവരാണ് രാജിവെച്ചത്.
സി.പി.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ വെച്ച് ലോക്കല്‍ സെക്രട്ടറി പി.പി രാധാകൃഷ്ണന്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചവരെ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഇവര്‍ക്ക് ചെങ്കൊടി കൈമാറി. കെ.എം സത്യന്‍, പി.കെ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.