മേപ്പയ്യൂരില്‍ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ കൈമാറി


മേപ്പയ്യൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മിച്ച 10000 വീടുകളില്‍ മേപ്പയ്യൂരില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ കൈമാറി. എസ്.സി വിഭാഗങ്ങള്‍ക്കായി 11 വീടുകളാണ് മേപ്പയ്യൂരില്‍ പൂര്‍ത്തീകരിച്ചത്.

താക്കോല്‍ദാനം പഞ്ചായത്ത് പ്രസിഡന്ററ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ അധ്യക്ഷയായി. സെക്രട്ടരി രാജേഷ് അരിയില്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.സുനില്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, വി.പി. രമ, മെമ്പര്‍ റാമ്പിയ എടത്തിക്കണ്ടി, അസി. സെക്രട്ടരി സന്ദീപ്, വി.ഇ.ഒ.മാരായ രജീഷ്, വിപിന്‍ദാസ്, എസ്.സി.പ്രമോട്ടര്‍ പ്രസീത, എന്നിവര്‍ സംസാരിച്ചു.