മേപ്പയ്യൂരില്‍ ദുബൈ കെ.എം.സി.സി നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്‌മ ഭവനത്തിന്റെ കുറ്റിയിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മഠത്തും ഭാഗത്ത് എ.എം മുജീബിന് വേണ്ടി നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്‌മ ഭവനത്തിന്റെ കുറ്റിയിടല്‍ കര്‍മ്മം മേപ്പയ്യൂര്‍ എളമ്പിലാട് മഹല്ല് ഖാസി കെ. നിസാര്‍ റഹ്‌മാനി നിര്‍വ്വഹിച്ചു. ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയാണ് മുജീബിനായി വീട് നിര്‍മ്മിച്ചു നല്‍കുന്നത്.

ദുബൈ കെ.എം സി.സി അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സാജിത് വള്ളിയത്ത്, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം കെ.അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി എം.എം അഷറഫ്, സെക്രട്ടറി മുജീബ് കോമത്ത്, ടൗണ്‍ കമ്മിറ്റി സെക്രട്ടറി ടി.കെ അബ്ദുറഹിമാന്‍, വനിതാ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത്, വാര്‍ഡ് മെംബര്‍ റാബിയ എടത്തിക്കണ്ടി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.