നാടകനടന്‍ കെ.എസ് കോയയുടെ സ്മരണക്കായുള്ള ‘കെ.എസ് ഓര്‍മ്മ’ പുസ്തകം മേപ്പയ്യൂരില്‍ വിതരണം ചെയ്തു


മേപ്പയ്യൂര്‍: നാടകനടനും നന്മയുടെ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.എസ് കോയയുടെ സ്മരണക്കായി ‘കെ.എസ് ഓര്‍മ്മ’ പുസ്തകം പുറത്തിറക്കി മലയാള കലാകാരന്‍മാരുടെ ദേശീയ സംഘയായ നന്മ. ‘കെ.എസ് ഓര്‍മ്മ പുസ്തകത്തിന്റെ നന്മ മേപ്പയ്യൂര്‍

മേഖലയിലെ വിതരണം ജില്ലാ ജോയിന്റ് സെക്രട്ടി മീത്തില്‍ രാജീവന്‍ ഉദ്ഘാടനം ചെയ്തു.

എ.എം.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ വിളയാട്ടൂര്‍, ബാബുരാജ് കല്‍പ്പത്തൂര്‍, മുജീബ് കോമത്ത്, ടി.ദാമോദരന്‍, മജീദ് കാവില്‍, എം.ടി ബാബു മാസ്റ്റര്‍, എ.പി.ശ്രീജ, വി.സി.രാജന്‍’ എന്നിവര്‍ സംസാരിച്ചു.