മേപ്പയ്യൂരില്‍ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് പരിപാടി രണ്ടാം ഘട്ടം ഒക്ടോബര്‍ ആറുമുതല്‍


മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ കുളമ്പ് രോഗ പ്രതിരോധ പരിപാടിയുടെ രണ്ടാം ഘട്ടം ഒക്ടോബര്‍ ആറു മുതല്‍. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

കാറ്റിലൂടെ പകരുന്ന ചികിത്സയില്ലാത്ത മാരകമായ ഈ രോഗം കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ്. തുടര്‍ച്ചയായ പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ ഈ രോഗം തടഞ്ഞുനിര്‍ത്താന്‍ കഴിയുകയുള്ളൂ.

ഒക്ടോബര്‍ ആറു മുതല്‍ പന്ത്രണ്ട് വരെ മഠത്തുംഭാഗം ക്ഷീരസംഘം പരിസരത്തും പതിമൂന്ന് മുതല്‍ ഇരുപത് വരെ കീഴ്പയ്യൂരും ഒക്ടോബര്‍ 21 മുതല്‍ 26 വരെ വിളയാട്ടൂര്‍ ക്ഷീരസംഘത്തിലും കുത്തിവെപ്പ് പരിപാടി നടക്കും.

ആറ് മുതല്‍ പതിനാറ് വരെ കൊഴുക്കല്ലൂരും, പതിനെട്ടു മുതല്‍ ഇരുപത്തിയാറ് വരെ ചങ്ങരംവെള്ളളിയിലും ഇരുപത്തിയേഴു മുതല്‍ നവംബര്‍ മൂന്നുവരെ മഞ്ഞക്കുളം ക്ഷീരസംഘം പരിസരത്തും കുത്തിവെപ്പ് നടക്കും. രാവിലെ എട്ടു മുതല്‍ ഒരു മണിവരെയാണ് പരിപാടി.

സ്‌ക്വാഡ് ലീഡര്‍മാര്‍
മടത്തുംഭാഗം, കീഴ്പയ്യൂര്‍, വിളയാട്ടൂര്‍
അമല്‍ജിത്ത്-9048067193
ഷണ്‍മുഖന്‍- 9946136204

കൊഴുക്കല്ലൂര്‍, ചങ്ങരംവെള്ളി, മഞ്ഞക്കുളം
രാഹുല്‍ ടി.എസ്- 9539894040