മേപ്പയ്യൂരില്‍ കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവം സി.പി.എം ലോക്കല്‍ സെക്രട്ടറി കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു


മേപ്പയ്യൂര്‍: സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സിപിഎം മഞ്ഞക്കുളം ബ്രാഞ്ച് നാലര ഏക്കറില്‍ നടത്തിയ കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവം സിപിഎം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി പ്രകാശന്‍ അധ്യക്ഷനായി. പി എം ലക്ഷ്മണന്‍, കെ പി അബ്ദുറഹിമാന്‍, പി ബിന്ദു, പി പ്രസന്ന, പി സിന്ധു, പി എം പ്രസന്ന, ഇ കെ ബിജി, ടി പി ഷീജ, കെ കെ കുഞ്ഞമ്മത്, വി അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

എ എം കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയില്‍ കൃഷിചെയ്ത വാഴ, കപ്പ, മഞ്ഞള്‍, ഇഞ്ചി, ചേമ്പ്, കാച്ചില്‍ എന്നിവ വിളവെടുക്കാനുണ്ട്.