മേപ്പയ്യൂരില്‍ കണാരേട്ടന്‍ ദിനാചരണവും മെഡിക്കല്‍ ക്യാമ്പും


മേപ്പയ്യൂര്‍: കെ.എസ്.കെ.ടി.യു മേപ്പയ്യൂര്‍ നോര്‍ത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ കണാരേട്ടന്‍ ദിനാചരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പ്രമേഹ, പ്രഷര്‍ നിര്‍ണ്ണയ ക്യാമ്പിന്റെ ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു.

പി.പി രാധാകൃഷ്ണന്‍, പി.പ്രസന്ന, കെ.കുഞ്ഞിക്കണ്ണന്‍, കെ.കെ.ബാബു, പി.സി അനീഷ്, എന്‍.സുധാകരന്‍, കെ.കെ കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.