മേപ്പയ്യൂരില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ പ്ലസ് ടുവിനും എസ്.എസ്.എല്‍.സിക്കും ഫുള്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പാവട്ടുകണ്ടി മുക്ക് റിക്രിയേഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി അനുമോദിച്ചു.

വിളയാട്ടൂര്‍ ജി.എല്‍.പി സ്‌കൂളില്‍ വെച്ച് അനുമോദന ചടങ്ങില്‍ മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍ ഉപഹാരം നല്‍കി. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച എട്ട് വിദ്യാര്‍തഥികള്‍ക്കാണ് അനുമോദനം നല്‍കിയത്.