മേപ്പയ്യൂരില്‍ ആയിഷ ഉമ്മയുടെ സ്‌നേഹവീടിന് തറക്കല്ലിട്ടു


മേപ്പയൂർ: മരുതേരിപറമ്പ് ഒറ്റപ്പിലാക്കൂൽ ആയിഷ ഉമ്മക്ക് സിപിഎം മേപ്പയൂർ സൗത്ത് ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നല്കുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ ടി.പി.രാമകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. നിർമാണക്കമ്മറ്റി ചെയർമാൻ സി വി ഇസ്മയിൽ അധ്യക്ഷത വഹിച്ചു.

മേപ്പയൂർ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ രാജീവൻ, സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.കുഞ്ഞിരാമൻ, പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി.രാജൻ, എൻ.എം. ദാമോദരൻ, പി പ്രകാശൻ, ബ്ലോക്ക് മെംബർ എ.പി.രമ്യ, വി.പി.സതീശൻ, അമൽ ആസാദ്‌, എം.പി.കുഞ്ഞമ്മദ്, കെ.എം.രാജീവൻ, മരുതേരിപറമ്പ്, ഇ.ശ്രീജയ എന്നിവർ പ്രസംഗിച്ചു.