മേപ്പയ്യൂരില്‍ അധ്യാപക സംഗമവും വിരമിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി


മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്ത് പി.ഇ.സിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക സംഗമവും വിരമിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി. വി.എല്‍.പി മഞ്ഞക്കുളം സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ പി. ഗോവിന്ദന്‍ മാസ്റ്റര്‍ (മേലടി എ.ഇ.ഒ), വി. അനുരാജ് (മേലടി ബി.പി സി ) ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ (ചെയര്‍മാന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ) സി.എം ബാബു, ടി. രാജന്‍, വി. രാജീവ്, വി.പി ശിവദാസന്‍, കുഞ്ഞമ്മദ്, എം.കെ രാഹുല്‍, പി അനീഷ്, ഇ. ആശ, വി.കെ ദീജി എന്നിവര്‍ സംസാരിച്ചു. വിരമിച്ച അധ്യാപകര്‍ മറുപടി പ്രഭാഷണം നടത്തി.